Tuesday, 12 July 2011

ശാസ്ത്രലോകം



·         ശാസ്ത്രലോകത്തെ അതുല്യപ്രതിഭ 
. ജൂലായ് നാല് മേരി ക്യൂറിയുടെ ചരമദിനമാണ്. 
·         പഠിച്ച് ഉയരങ്ങളിലെത്തണമെന്നായിരുന്നു ബ്രോണിയുടെയും മേരിയയുടെയും ആഗ്രഹം. എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക പരാധീനത ഇതിന് എന്നും തടസ്സമായിരുന്നു. റഷ്യയുടെ അധീനതയിലുള്ള പോളണ്ടിലാണ് ഈ രണ്ടു പെണ്‍കുട്ടികളും ജീവിച്ചത്. ഉപരിപഠനത്തിന് പോളണ്ടില്‍ അവസരമില്ല. പാരീസില്‍ പോകണം. അതിന് പണം വേണം. വൈദ്യശാസ്ത്രം പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് ബോണിയക്ക്. പണമില്ലാത്തത് ഈ ആഗ്രഹം ഉപേക്ഷിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നു. എന്തും സഹിച്ച് ചേച്ചിയുടെ ആഗ്രഹം നടത്തണമെന്ന ദൃഢനിശ്ചയത്തില്‍ മേരിയയും." അവള്‍ പറഞ്ഞു: "കൈയിലുള്ള പണവുമായി ചേച്ചി പാരീസിലേക്ക് പോകൂ. നാല് വര്‍ഷം പഠിക്കാനുള്ള പണം ഞാന്‍ അയച്ചുതരാം." സ്വന്തം സഹോദരിയുടെ പഠനത്തിന്റെ ചുമതലകള്‍ ഏറ്റെടുത്ത മേരിയയെ കൂട്ടുകാര്‍ അ റിയും. മേരി ക്യൂറി (മാഡം ക്യൂറി)എന്ന പേരില്‍ പിന്നീട് ലോകമറിയുന്ന ശാസ്ത്രജ്ഞയായി അവര്‍ മാറി. യുനെസ്കോയ്ക്കുവേണ്ടി ന്യൂസയന്റിസ്റ്റ് മാഗസിന്‍ 2009ല്‍ നട ത്തിയ വോട്ടെടുപ്പില്‍ ശാസ്ത്രത്തില്‍ ഏറ്റവും കൂടുതല്‍ ആവേശം കൊള്ളിക്കുന്ന വനിതയായി മേരിക്യൂറി തെരഞ്ഞെടുക്കപ്പെട്ടു. ജൂലായ് നാല് മേരി ക്യൂറിയുടെ ചരമദിനമാണ്. ഐക്യരാഷ്ട്ര സഭ 2011 രസതന്ത്ര വര്‍ഷമായി പ്രഖ്യാപിക്കാനുള്ള കാരണങ്ങളിലൊന്ന് മേരിക്യൂറിക്ക് രസതന്ത്രത്തില്‍ നോബല്‍ സമ്മാനം ലഭിച്ചതിന്റെ നൂറാം വാര്‍ഷികമാണ് എന്നതാണ്. ലോകമെങ്ങുമുള്ള രസതന്ത്രജ്ഞരുടെ സംഘടനയാണ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യൂര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി (കഡജഅഇ) ഈ സംഘടനയുടെ പൂര്‍വരൂപമായ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് കെമിക്കല്‍ സൊസൈറ്റീസ് (കഅഇട) രൂപീകരിച്ചിട്ട് നൂറ് വര്‍ഷം തികഞ്ഞു എന്നത് മറ്റൊന്ന്. 

"പരീക്ഷണ"ബാല്യം

അധ്യാപക ദമ്പതികളായ ബ്രോ ണിസ്ലോവയുടെയും വ്ളാഡിസ്ലാ സ്സ്ലോഡോവിസ്കിയുടെയും അഞ്ചാമത്തെ മകളായി 1867 നവംബര്‍ ഏഴിനാണ് മേരി ക്യൂറി ജനിച്ചത്. മേരിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ അമ്മയും രണ്ട് വര്‍ഷം കഴിഞ്ഞ് മൂത്ത സഹോദരി സോഫിയയും ക്ഷയരോഗം മൂലം മരിച്ചു. തുഛവരുമാനം മാത്രമുള്ള കുടുംബം ജീവിക്കാന്‍ നന്നേ പ്രയാസപ്പെട്ടു. അച്ഛന്റെ കണ്ണാടി അലമാരയിലെ പരീക്ഷണ ഉപകരണങ്ങള്‍ അവളെ സ്വാധീനിച്ചു. അച്ഛനൊപ്പം രാസ പരീക്ഷണങ്ങളിലും പങ്കാളിയായി.
 

പിയറിയെ കണ്ടുമുട്ടുന്നു

1894-ല്‍ സോര്‍ബോണ്‍ സര്‍വകലാശാലയിലെ പഠന കാലത്താണ് പിയറിയെ പരിചയപ്പെടുന്നത്. പീസോ ഇലക്ട്രിക് പ്രഭാവത്തിന്റെ കണ്ടുപിടുത്തത്തോടെ ശാസ്ത്രലോകത്ത് പ്രശസ്തനായിരുന്നു അദ്ദേഹം. 1895-ല്‍ ഇവര്‍ വിവാഹിതരായി. ഐറിന്‍ , ഈവ് എന്നിവരാണ് മക്കള്‍ . ജീവിതത്തിലും പരീക്ഷണങ്ങളിലും താങ്ങുംതണലുമായിരുന പിയറിയുടെ അപകട മരണം കുടുംബത്തിന് ആഘാതമായി. 1906 ഏപ്രില്‍ 19ന് പാരീസിലെ തിരക്കുപിടിച്ച റോഡിലൂടെ നടന്നവന്ന പിയറിയെ വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു.

ഒരു വീട്ടില്‍ മൂന്ന് നൊബേല്‍ സമ്മാനം

റേഡിയോ ആക്ടീവതയുടെ കണ്ടുപിടുത്തത്തിന് 1903ല്‍ മേരിക്കും ഭര്‍ത്താവ് പിയറിക്കും ഹെന്‍റി ബെക്കുറലിനൊപ്പം ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. 1911-ല്‍ രസതന്ത്രത്തിലും മേരിയെ തേടി നൊബേല്‍ സമ്മാനമെത്തി. അവരുടെ മൂന്നാമത്തെ മകള്‍ ഐറിനും ഭര്‍ത്താവ് ഫ്രെഡറിക്കിനും പില്‍ക്കാലത്ത് നൊബേല്‍ സമ്മാനം ലഭിക്കുകയുണ്ടായി. നൊബേല്‍ സമ്മാനം ലഭിക്കുന്ന ആദ്യ വനിതയാണ് മേരി ക്യൂറി. രണ്ട് വിഷയത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ച ഒരേയൊരു വ്യക്തിയും മേരി തന്നെ. പിന്നീട് നിരവധി പുരസ്കാരങ്ങള്‍ മേരിക്ക് ലഭിച്ചു. റേഡിയോ ആക്ടീവതയുടെ യൂണിറ്റിന് "ക്യൂറി" എന്ന പേര് നല്‍കി ശാസ്ത്രലോകം അവരെ ആദരിച്ചു.
 

കണ്ടുപിടുത്തങ്ങള്‍

ഹെന്‍റി ബെക്കുറല്‍ കണ്ടെത്തിയ റേഡിയോ ആക്ടിവിറ്റി എന്ന പ്രതിഭാസത്തിന് മേല്‍ നിരവധി തുടര്‍പരീക്ഷണങ്ങള്‍ അവര്‍ നടത്തി. "റേഡിയോ ആക്ടിവിറ്റി" എന്ന പേര് നല്‍കിയത് മാഡം ക്യൂറിയാണ്. ഈ പ്രതിഭാസത്തില്‍ നിന്നുണ്ടാകുന്ന വികിരണങ്ങളുടെ തീവ്രത കണ്ടെത്താന്‍ ക്യൂറി ദമ്പതികള്‍ക്ക് സാധിച്ചു. 1902ല്‍ റേഡിയം ക്ലോറൈഡും 1910ല്‍ റേഡിയവും അവര്‍ വേര്‍തിരിച്ചെടുത്തു. റേഡിയോ ആക്ടീവ് വികിരണം ഏറ്റതുമൂലം ബാധിച്ച രക്താര്‍ബുദത്തെത്തുടര്‍ന്ന് 1934 ജൂലൈ നാലിന് അവര്‍ ലോകത്തോട് വിട പറഞ്ഞു
രാജേഷ് എസ് വള്ളിക്കോട്


ചെഞ്ചായം പൂശി 'പൊന്നമ്പിളി'



 

വെണ്നിലാവ് പൊഴിക്കുന്ന ചന്ദ്രനെ ഇന്നു പുലര്ച്ചെ കണ്ടത് ഇരുണ്ടുചുവന്ന അന്തരീക്ഷത്തില്. നൂറ്റാണ്ടിലെ ഏറ്റവും ദൈര്ഘ്യമേറിയതും ഇരുണ്ടതുമായ പൂര് ചന്ദ്രഗ്രഹണമായിരുന്നു ഇത്.

ഇന്ത്യയില്
എല്ലായിടത്തും ഗ്രഹണം ദൃശ്യമായിരുന്നു. പൂര്ണചന്ദ്രന് പതിവിലും ഇരുണ്ടാണു കാണപ്പെട്ടതെങ്കിലും ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോയ സൂര്യപ്രകാശം ചന്ദ്രനു ചുവപ്പ് നിറം നല്കി. ഗ്രഹണത്തിന്റെ പൂര്ണമായ അവസ് നൂറു മിനിട്ട് നീണ്ടുനിന്നു. പൂര്ണചന്ദ്രഗ്രഹണം രാത്രി 12.52 ന് ആരംഭിച്ച് പുലര്ച്ചെ 2.32ന് അവസാനിച്ചെങ്കിലും ഭാഗികഗ്രഹണം ഒരു മണിക്കൂര് കൂടി നീണ്ടു. ഇത്തരത്തിലുള്ള അടുത്ത ഗ്രഹണം 2141 ലായിരിക്കും സംഭവിക്കുക.


ശാസ്ത്രലോകത്ത് അത്ഭുതം; വോയേജര്‍ നക്ഷത്രാന്തര മേഖലയിലേക്കടുക്കുന്നു
സൗരയൂഥത്തിലെ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്നതിന് 1977ല്‍ നാസ വിക്ഷേപിച്ച കൃത്രിമോപഗ്രഹങ്ങളായിരുന്നു വോയേജര്‍ 1ഉം വോയേജര്‍ 2ഉം. ഈ ഗ്രഹങ്ങളെയും അവയുടെ ഉപഗ്രഹങ്ങളേയും കുറിച്ച് ഇന്ന് നമുക്ക് അറിവുള്ള പല വിവരങ്ങളും ലഭിച്ചത് വോയേജര്‍ അയച്ച സന്ദേശങ്ങളിലൂടെയാണ്. 1989ല്‍ വോയേജറിന്റെ വിക്ഷേപണ ദൗത്യം അവസാനിച്ചുവെങ്കിലും പിന്നെയും അത് പുറത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. മാത്രമല്ല, അതില്‍നിന്ന് നിരന്തരമായി സന്ദേശങ്ങളും ഭൂമിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. തുടര്‍ന്നാണ് വോയേജറിന്റെ രണ്ടാംഘട്ട ദൗത്യം ആരംഭിക്കുന്നത്. ഇപ്പോള്‍ സെക്കന്‍ഡില്‍ 17 കിലോമീറ്റര്‍ എന്ന വേഗത്തിലാണ് അവ സൗരയൂഥത്തിലെ അവസാന ഗ്രഹവും പിന്നിട്ട് അതിന്റെ അതിര്‍ത്തിയിലെത്തിനില്‍ക്കുന്നത്. വോയേജറില്‍നിന്ന് ഒരു സന്ദേശം ഭൂമിയിലെത്താന്‍ 16 മണിക്കൂര്‍ വേണം. തിരിച്ച് ഒരു സന്ദേശമയക്കാനും 16 മണിക്കൂറെടുക്കും. അഥവാ, ഒരു സന്ദേശംതന്നെ കൈമാറാന്‍ ദിവസങ്ങളെടുക്കും. സൗരയൂഥത്തിന്റെ അതിര്‍ത്തിയെ കൃത്യമായി നിര്‍വചിക്കുക എന്നതാണ് ഇപ്പോള്‍ വോയേജര്‍ ദൗത്യത്തിലൂടെ നാസ ലക്ഷ്യമിടുന്നത്. ശാസ്ത്രലോകത്തിന് ഇന്നേവരെ ഇതുസംബന്ധിച്ച കൃത്യമായ ഒരു ധാരണയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. അതിര്‍ത്തി മേഖലയിലൂടെ വാഹനം നേരിട്ട് കടന്നുപോകുന്നതോടെ എവിടെയാണ് സൂര്യന്റെ സ്വാധീനവലയം ഇല്ലാതാകുന്നതെന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, സൂര്യന്‍ അതിന്റെ സ്വാധീനവലയത്തില്‍നിന്നും പുറംതള്ളുന്ന ശക്തിയേറിയ കണങ്ങള്‍ എപ്രകാരമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നറിയുന്നതിലൂടെ, ഭാവിയില്‍ ഈ മേഖലയിലേക്കുള്ള പര്യവേക്ഷണങ്ങള്‍ക്ക് മുന്‍കരുതലുകള്‍ നടത്താനും ശാസ്ത്രലോകത്തിന് സാധിക്കും.
വോയേജര്‍ ഇപ്പോഴുള്ളത് ഹീലിയോ ഷീത്ത് എന്ന മേഖലയിലാണ്. സൂര്യന്റെ സ്വാധീനവലയത്തിന്റെ പുറംഭാഗമാണിത്. ദിവസങ്ങള്‍ക്കകം അത് ഹീലിയോ പോസിലെത്തും. അഥവാ, സൗരയൂഥത്തിന്റെ ഏറ്റവും അറ്റത്ത്. അതിനപ്പുറം നക്ഷത്രാന്തര സൂര്യ സ്ഥലമാണ്. ഇവിടെയെത്തിയാല്‍ പിന്നെ ആകാശഗംഗയിലെ കോടിക്കണക്കിന് നക്ഷത്രങ്ങളില്‍ ഒന്നുമാത്രമായിട്ടായിരിക്കും സൂര്യനെയും അനുഭവപ്പെടുക. ഇതോടെ, സൗരയൂഥത്തിന്റെ അതിര്‍ത്തിയെ സംബന്ധിച്ച് കൃത്യമായ ഒരു വാനചിത്രണം നടത്താന്‍ സാധിക്കുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.
വോയേജര്‍ സൃഷ്ടിച്ച അദ്ഭുതങ്ങള്‍ ഇവിടെയും അവസാനിക്കില്ലെന്നാണ് ഡോ. സ്‌റ്റോണിന്റെ പക്ഷം. കാരണം, ഇനിയും 15 വര്‍ഷത്തേക്കെങ്കിലും അവ ഭൂമിയിലേക്ക് ചിത്രങ്ങള്‍ അയച്ചുകൊണ്ടിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്. ഈ കാലമത്രയും അതിന്റെ സേവനം ശാസ്ത്രലോകത്തിന് പ്രയോജനപ്പെടുത്താം. ഈ സമയത്ത്, അവ ഗാലക്‌സിയിലെ നക്ഷത്രങ്ങള്‍ക്കിടയിലുള്ള ശൂന്യസ്ഥലത്തായിരിക്കും. അങ്ങനെയെങ്കില്‍ ഈ മേഖലകളെകുറിച്ചും പുതിയ വിവരങ്ങള്‍ തരാന്‍ വോയേജറിന് സാധിക്കും. വോയേജര്‍ വാഹനങ്ങളുടെ യാത്ര എങ്ങോട്ട് എന്നതിനെകുറിച്ച് നാസക്ക് കൃത്യമായ ധാരണയുണ്ട്. യാത്ര തുടരുകയാണെങ്കില്‍, എസി +793888 എന്ന നക്ഷത്രത്തിനടുത്തേക്കായിരിക്കും വോയേജര്‍ 1 പോവുകയെന്ന് സ്‌റ്റോണ്‍ പറയുന്നു. പക്ഷേ, ഇതിന് ഇനിയും രണ്ട് പ്രകാശവര്‍ഷം സഞ്ചരിക്കേണ്ടിവരും. വോയേജര്‍ 2 ഒരു പ്രകാശവര്‍ഷം ദൂരംകൂടി സഞ്ചരിച്ചാല്‍ റോസ് 248 എന്ന നക്ഷത്രത്തിനടുത്തെത്തും പക്ഷേ ഇതിന് ചുരുങ്ങിയത് 40,000 വര്‍ഷമെങ്കിലും സമയമെടുക്കും.














രസതന്ത്രവര്‍ഷാഘോഷം തുടങ്ങി

  അന്താരാഷ്ട്ര രസതന്ത്രവര്‍ഷാഘോഷത്തിന്റെ ഭാഗമായി പൂമാല ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ ബിജി രവികുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്‍.വി. വര്‍ക്കി നിരപ്പേല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 'അന്താരാഷ്ട്ര രസതന്ത്രവര്‍ഷത്തിന്റെ പ്രാധാന്യവും പ്രവര്‍ത്തനവും' എന്ന വിഷയത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജ് രസതന്ത്രവിഭാഗം പ്രൊഫ. എം.ടി.ജോണ്‍ ക്ലാസ്സെടുത്തു. ബിനുമോന്‍ ജോസഫ്, ടി. അജിതകുമാരി, ശശികുമാര്‍ കിഴക്കേടം, സുശീല ഗോപി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇ.എന്‍. ഓമന സ്വാഗതവും ബിജി ജോസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് എം.കെ. ചന്ദ്രന്റെ നേതൃത്വത്തില്‍ നാടന്‍പാട്ട് മേള നടന്നു.









Chemistry year 2011-presention


physicsidukki.blogspot.com/



ആകാശ വിസ്മയമായി "ഗ്രഹ പരേഡ്"
വാനനിരീക്ഷകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ആകാശത്ത് അത്യപൂര്‍വമായ "ഗ്രഹപരേഡ്" ഒരുങ്ങുന്നു. മാനത്ത് വര്‍ണക്കാഴ്ചയൊരുക്കി നാലുഗ്രഹങ്ങളുടെ അത്യപൂര്‍വ സമഗമം നടക്കും. നഗ്നനേത്രംകൊണ്ട് കാണാവുന്ന വിധം ഗ്രഹങ്ങള്‍ ഒരുമാസത്തോളം ദൃശ്യവിസ്മയമൊരുക്കും. ശുക്രന്‍ , വ്യാഴം, ബുധന്‍ , ചൊവ്വ എന്നീ ഗ്രഹങ്ങളാണ് ഈ അപൂര്‍വ വിരുന്നൊരുക്കുന്നത്. ആകാശത്ത് കിഴക്കുഭാഗത്താണ് അത്യപൂര്‍വമായ ഈ "പരേഡ്" അരങ്ങേറുകയെന്ന് പ്ലാനറ്ററി സൊസൈറ്റി ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി എന്‍ രഘുനന്ദന്‍ കുമാര്‍ പറഞ്ഞു. ശുക്രനും വ്യാഴവും പരസ്പരം തൊട്ടുനില്‍ക്കുന്ന പ്രതീതിയുണ്ടാക്കുംവിധം അടുത്തെത്തുമെന്ന് വാനനിരീക്ഷകര്‍ പറഞ്ഞു. ഈ കാഴ്ച ബുധനാഴ്ച രാത്രി ദൃശ്യമായി. ബുധനും ചൊവ്വയും വ്യാഴത്തോട് ഏറെ അടുത്തായി കാണപ്പെടും. ഇനി ഒരുമാസക്കാലം ഈ കാഴ്ചതുടരും. മെയ് 30ന് ഈ ആകാശപരേഡില്‍ ചന്ദ്രനും പങ്കുചേരും.

No comments:

Post a Comment